Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atrocities Against

America

ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​​ധിച്ചു​വ​രു​ന്ന​താ​യി രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി

വാ​ഷിം​ഗ്ട​ൺ: ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ഷ്യ​ക്കാ​ർ​ക്കും ഇ​ന്ത്യ​ക്കാ​ർ​ക്കും എ​തി​രാ​യ വി​ദ്വേ​ഷ വി​കാ​ര​ങ്ങ​ൾ വ​ർ​ധി​ച്ചു​വെ​ന്ന് അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗം രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി.

ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് മു​ത​ൽ വി​ദേ​ശി​ക​ളോ​ടു​ള്ള ആ​ളു​ക​ളു​ടെ ഭ​യ​ത്തെ ചൂ​ഷ​ണം ചെ​യ്തു​വെ​ന്നും, പ​ത്ത് വ​ർ​ഷ​മാ​യി ഇ​ത് വി​ദ്വേ​ഷ പ്ര​ചാ​ര​ണ​മാ​യി വ​ള​രു​ക​യും സ്വാ​ഭാ​വി​ക​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്തെ ചൈ​നീ​സ് വി​രു​ദ്ധ​ത​യ്ക്കും നി​ല​വി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം ഇ​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ച്ച്1​ബി വി​സ​ക​ൾ​ക്ക് 1,00,000 ഡോ​ള​ർ ഫീ​സ് ചു​മ​ത്താ​നു​ള്ള നീ​ക്ക​ത്തെ​യും അ​ദ്ദേ​ഹം ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. ഇ​ത് അ​മേ​രി​ക്ക​ൻ സ​മ്പ​ദ്വ്യ​വ​സ്ഥ​യെ സ​ഹാ​യി​ക്കു​ന്ന വി​ദ​ഗ്ദ്ധ തൊ​ഴി​ലാ​ളി​ക​ളെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​രെ​യും രാ​ജ്യ​ത്ത് നി​ന്ന് അ​ക​റ്റു​മെ​ന്നും, അ​മേ​രി​ക്ക​യു​ടെ ആ​ഗോ​ള മ​ത്സ​ര​ശേ​ഷി​യെ ബാ​ധി​ക്കു​മെ​ന്നും കൃ​ഷ്ണ​മൂ​ർ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up